
കൊച്ചി: എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖാ യോഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന എം.കെ. രാഘവൻ വക്കീൽ സ്മാരക മൈക്രോ ഫിനാൻസ് യൂണിറ്റിന്റെ മൂന്നാമത് വാർഷികോദ്ഘാടനം ശാഖാ പ്രസിഡന്റ് ഇ.എൻ. മണിയപ്പൻ നിർവഹിച്ചു. ശാഖാ സെക്രട്ടറി അരുൺകാന്ത് അദ്ധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് എ.ഡി. ഉണ്ണിക്കൃഷ്ണൻ ലാഭ വിഹിതം വിതരണം ചെയ്തു. യൂണിയൻ കമ്മിറ്റി അംഗം ശ്രീജിത്ത് രാജൻ അനുഗ്രഹ പ്രഭാഷണം നടത്തി. കമ്മിറ്റി അംഗം ഷാജി ദാമോദരൻ, കൺവീനർ കെ.കെ. ശശിധരൻ, ടി.എൻ. വിനോദ്, ജോയിന്റ് കൺവീനർ ഇ.പി. ഷിബിൻ എന്നിവർ സംസാരിച്ചു. പുതിയ കൺവീനറായി ബി. ബാബുവും ജോയിന്റ് കൺവീനറായി എം.വി. മനോജും ചുമതലയേറ്റു. പുരുഷ സ്വയം സഹായ സംഘമായ എം.കെ. രാഘവൻ വക്കീൽ സ്മാരക കൂട്ടായ്മ നിരവധി കാർഷിക ജീവകാരുണ്യ ചികിത്സാ സഹായ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്.