കുറുപ്പംപടി: അശമന്നൂർ ഗ്രാമപഞ്ചായത്ത് മേതല കരയിൽ മോളേക്കുടിയിൽ രാജു (52) കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് പണമില്ലാതെ സുമനസുകളുടെ കരുണതേടുന്നു. കുടുംബസ്വത്തുവകകൾ എല്ലാം വിറ്റഴിച്ചും പ്രദേശവാസികൾ ഉൾപ്പെടെ നിരവധിപേരുടെ സഹായം സ്വീകരിച്ചുമാണ് രാജുവിന് ആഴ്ചയിൽ മൂന്ന് ഡയാലിസിസും അനുബന്ധ ചികിത്സകളും മുമ്പോട്ട് കൊണ്ടുപോകുന്നത്. സഹോദരി രാജുവിന് കിഡ്നി നൽകും. പക്ഷേ ശസ്ത്രക്രിയക്കുവേണ്ട പണം കണ്ടെത്താൻ കുടുംബത്തിന് മുമ്പിൽ മറ്റു പോംവഴികളില്ല.
അശമന്നൂർ പതിനൊന്നാം വാർഡ് മേതല കരയിലാണ് രാജുവും ഭാര്യയും രണ്ട് പെൺകുട്ടികളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. അഞ്ച് സഹോദരിമാരെ വിവാഹം ചെയ്തയക്കാൻ മാർഗംതേടി 25 വർഷം ഖത്തറിൽ പ്രവാസിയായി ജോലി ചെയ്ത രാജു അവിടെ വച്ചാണ് മാറാരോഗിയാകുന്നത്.
വാർഡ് മെമ്പർ ജിജു ജോസഫിന്റെ ( ഫോൺ: 9744003600) നേതൃത്വത്തിൽ സുമനസുകളുടെ സഹായം പ്രതീക്ഷിച്ച് രാജുവിന്റെ പേരിൽ ഫെഡറൽ ബാങ്ക് കോതമംഗലം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. എം.കെ. രാജു, അക്കൗണ്ട് നമ്പർ:
10084100014853, ഐ.എഫ്.എസ്.സി: FDRL0001008, എം.ഐ.സി.ആർ കോഡ്: 686049202. ഫോൺ: 7356857481. ജി ആൻഡ് പി പേ, പേ ടി.എം 7356857481.