വൈപ്പിൻ: ദിനംപ്രതി ഉയർന്നുകൊണ്ടിരിക്കുന്ന നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ജില്ലാ കെട്ടിടനിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വൈപ്പിൻ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
ഓച്ചന്തുരുത്ത് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി സി.കെ. പരീത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. ഡി. ലൈജു റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി. ലൂയിസ്, എ.കെ. ശശി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി എ. പി. പ്രിനിൽ (പ്രസിഡന്റ്), പി.ബി. സജീവൻ, പി.എസ്. ജയൻ (വൈസ് പ്രസിഡന്റുമാർ), പി.ഡി. ലൈജു (സെക്രട്ടറി), എം.പി. പ്രശോഭ്, കെ.ബി. ഗോപാലകൃഷ്ണൻ (ജോയിന്റ് സെക്രട്ടറിമാർ), എ.എസ്. ഷൈൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.