മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഗോവ ഗവർണർ അഡ്വ. പി.എസ് .ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ബി. ബി. കിഷോർ അദ്ധ്യക്ഷത വഹിച്ചു. ഭാഗവതാചാര്യൻ സ്വാമി ഉദിത് ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ പി. പി. എൽദോസ്, കൗൺസിലർ ബിന്ദു സുരേഷ്, അയ്യപ്പസേവാസമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ്, എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, ട്രസ്റ്റ് മുൻ പ്രസിഡന്റുമാരായ കെ. എ. ഗോപകുമാർ, കെ.ബി. വിജയകുമാർ, ട്രസ്റ്റ് സെക്രട്ടറി ടി.ഇ. സുകുമാരൻ, ട്രഷറാർ രഞ്ജിത്ത് പി. കല്ലൂർ, സുകൃതം ഭാഗവതയജ്ഞസമിതി ജനറൽ സെക്രട്ടറി പി.വി. അതികായൽ എന്നിവർ സംസാരിച്ചു. സപ്താഹസമിതി ജനറൽ കൺവീനർ വി. കൃഷ്ണസ്വാമി സ്വാഗതവും ട്രസ്റ്റ് വൈസ് പ്രസിഡന്റ് എൻ. രമേശ് നന്ദിയും പറഞ്ഞു.