മരട്: കുട്ടികൾക്കുള്ള സൗജന്യയോഗ പരിശീലന ക്യാമ്പ് മരട് നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. ചന്ദ്രകലാധരൻ ഉദ്ഘാടനം ചെയ്തു. സാക്ഷരത നോഡൽ പ്രേരക് കെ.കെ. അയിഷ അദ്ധ്യക്ഷയായി. മരട് എസ്.എച്ച്.ഒ എഫ്. ജോസഫ് സാജൻ, എസ്.ഐ. അലക്സ്, കൗൺസിലർ ഉഷ സഹദേവൻ, പ്രൊഫ. ബാലകൃഷ്ണൻ, കെ.വി.ബിന്ദു, അശ്വതി, പി.എസ്.രതീഷ് എന്നിവർ സംസാരിച്ചു. മരട് നഗരസഭയിലെ 10-ാം നമ്പർ അംഗനവാടിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സിന്ദു വിൽകുമാറാണ് പരിശീലക.