kklm
ചെള്ളക്കപ്പിടിയൽ ജേക്കബ് ഫിലിപ്പിന്റെ പ്രതിമ സി പി ഐ നേതാവ് പന്നിയൻ രവീന്ദ്രൻ അനാവരണം ചെയ്ത് സംസാരിക്കുന്നു

കൂത്താട്ടുകുളം: സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും മികച്ച ഫോട്ടോഗ്രഫറുമായിരുന്ന ജേക്കബ് ഫിലിപ്പിന്റെ പ്രതിമ സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അനാവരണം ചെയ്തു. എ.എസ്. രാജൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി പി. രാജു, അസി.സെക്രട്ടറി കെ.എൻ. സുഗതൻ, നേതാക്കളായ ബാബു പോൾ, കെ.എൻ ഗോപി, സി.എൻ. സദാമണി, മുണ്ടക്കയം സദാശിവൻ, എം.എം. ജോർജ്, ജിൻസൺ വി.പോൾ, നഗരസഭ വൈസ് ചെയർ പേഴ്സൺ അംബിക രാജേന്ദ്രൻ, ബിനീഷ് തുളസീദാസ്,എ.കെ. ദേവദാസ് തുടങ്ങിയവർ സംസാരിച്ചു. ജേക്കബ് ഫിലിപ്പിന്റെ നാമധേയത്തിൽ ലൈബ്രറിയും ഹാളും മന്ദിരവും പണിയുന്നതിന് സഹോദരപുത്രൻ ബെന്നി കുര്യാക്കോസും പുത്രി ഡോ. മില്ലി ബെന്നിയും ചെള്ളക്കപ്പടി ജംഗ്ഷനിലെ 8 സെന്റ് സ്ഥലം വിട്ടുനൽകുമെന്ന് ചടങ്ങിൽ അറിയിച്ചു.