ആലുവ: ആറ് വർഷത്തിനുള്ളിൽ 10 കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ തോട്ടക്കാടുകര ഷാഡി ലൈനിൽ ഓലപ്പറമ്പിൽ വീട്ടിൽ സോളമനെയാണ് (30) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ നിയമപ്രകാരം 44 കുറ്റവാളികളെ ജയിലിലടച്ചു. 31 പേരെ നാടുകടത്തി.