കുമ്പളം: നാളികേര വികസന ബോർഡിന്റെയും തിരുകൊച്ചി നാളികേര ഉത്പാദക കമ്പനിയുടെയും സംയുക്താഭിമുഖ്യത്തിൽ ശാസ്ത്രീയ നാളികേരകൃഷി, മൂല്യവർദ്ധിത ഉത്‌പന്നങ്ങളുടെ വിതരണം തുടങ്ങിയ വിഷയങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ ശി‌ല‌്‌പശാല കുമ്പളം എസ്.ജെ.പി.വൈ ഹാളിൽ നടക്കും. പനങ്ങാട് കൃഷിഭവൻ കൃഷി ഓഫീസർ ചാന്ദ്നി ഉദ്ഘാടനം ചെയ്യും. തിരുകൊച്ചി നാളികേര ഉത്പാദക കമ്പനി ചെയർമാൻ ജി.എസ്.പിള്ള അദ്ധ്യക്ഷനാകും.