ksktu
കെ.എസ്.കെ.ടി.യു മൂവാറ്റുപുഴ ഏരിയ കൺവൻഷൻ ജില്ലാ ട്രഷറർ വി. എം. ശി ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ മുളവൂർ പ്രദേശത്ത് കൃഷിക്കും ജലസേചനത്തിനും കുടിവെള്ളത്തിനും ആശ്രയിക്കുന്ന മുളവൂർതോട്ടിലെ മാലിന്യംനീക്കി തോട് സംരക്ഷിക്കണമെന്ന് കെ.എസ്.കെ.ടി.യു മൂവാറ്റുപുഴ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. കെ.എസ്.കെ.ടി.യു ജില്ലാ ട്രഷറർ വി.എം. ശശി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി.എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.ടി. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി .അശോകൻ, ജില്ലാ കമ്മിറ്റിഅംഗം വി.എം. സലീം, സി.പി.എം ഏരിയാസെക്രട്ടറി കെ.പി. രാമചന്ദ്രൻ, കെ.കെ. വാസു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.എൻ. മോഹനൻ (പ്രസിഡന്റ്), കെ.കെ. പരമേശ്വരൻ, സുശീല ദിവാകരൻ (വൈസ് പ്രസിഡന്റുമാർ), കെ.ടി. രാജൻ (സെക്രട്ടറി), കെ.പി. പരീത്, സി.സി. ഉണ്ണിക്കൃഷ്ണൻ (ജോയിന്റ് സെക്രട്ടറിമാർ) കെ.കെ. വാസു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.