
ആലുവ: സി.എം.സി പുഷ്പാരം (ഡെറാഡൂൺ) പ്രോവിൻസിലെ ലിദ്രാൻ മഠാംഗമായ സിസ്റ്റർ മേരി അലീസിയ (92) നിര്യാതയായി. എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളിപ്പുറം ഇടവകയിൽ പരേതരായ ജോൺ (വാവച്ചൻ) - ത്രേസ്യ ദമ്പതികളുടെ മൂന്നാമത്തെ മകളാണ്. കറുകുറ്റി, ജലന്ധർ, കൂനമ്മാവ്, മുംബയ്, ഉത്തരകാശി, ഡെറാഡൂൺ, ഭുജ്, ഹോഷിയാർപുർ, ദൂരേ വാലാ, മീരറ്റ്, ഫിറോസ്‌പുർ, ലിദ്രാൻ എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ മറിയാമ്മ മാത്യു, ജോൺ ജെ തിരിക്കൽ, എൽസി കുര്യാക്കോസ്, സിസിലി വർക്കി.