കിഴക്കമ്പലം: എസ്.എൻ.ഡി.പി യോഗം പഴങ്ങനാട് ശാഖയുടെ 21-ാമത് ഗുരുദേവ പ്രതിഷ്ഠാവാർഷികം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.കെ. ബിജു അദ്ധ്യക്ഷനായി. സ്വാമിമാരായ വിശ്വേശ്വരാനന്ദ, സുരേശ്വരാനന്ദ തീർത്ഥ, ബ്രഹ്മചാരി ശിവശങ്കർ, ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു, സെക്രട്ടറി എൻ.എൻ. രാമചന്ദ്രൻ, യോഗം ബോർഡ് മെമ്പർ പി.പി. സനകൻ, യൂണിയൻ വൈസ് പ്രസിഡന്റ് നിർമ്മൽകുമാർ, മേഖലാ കൺവീനർ സജീവൻ ഇടച്ചിറ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, ശാഖാ സെക്രട്ടറി ശശിധരൻ മേടക്കൽ, ശാഖാ മുൻപ്രസിഡന്റ് എൻ. ബാലകൃഷ്ണൻ, എൻ.ടി. തമ്പി, എൻ.കെ. വിജയൻ, ഷൈല വിജയൻ, വിഷ്ണുപ്രിയൻ, ജി. അനിദാസ് തുടങ്ങിയവർ സംസാരിക്കും. യോഗത്തിന് മുന്നോടിയായി സ്വാമി സച്ചിദാനന്ദയെ പൂർണ്ണകുംഭം നൽകി വരവേറ്റു.