
ഉദയംപേരൂർ: എസ്.എൻ.ഡി.പി യോഗം 1084-ാം നമ്പർ ശാഖാ ശ്രീനാരായണ വനിതാസംഘത്തിന്റെയും കൊച്ചി ഐ ഫൗണ്ടേഷൻ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ഇരുന്നൂറിലേറെപ്പേർ പങ്കെടുത്ത ക്യാമ്പ് ശാഖാ പ്രസിഡന്റ് എൽ. സന്തോഷ് ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് സുമ ശശി അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ഡി. ജിനുരാജ്, വനിതാസംഘം സെക്രട്ടറി രാജി സുനിൽ, യൂണിയൻ കമ്മിറ്റി അംഗം പി.സി. ബിബിൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സൂരജ് വല്ലൂർ, വനിതാസംഘം വൈസ് പ്രസിഡന്റ് ശ്രീജ ബാബു തുടങ്ങിയവർ സംസാരിച്ചു.