കിഴക്കമ്പലം: കെ-റെയിലിനെതിരെ പഴങ്ങനാട് കപ്പേളപ്പടിയിൽ യു.ഡി.എഫ് ജനകീയസദസ് സംഘടിപ്പിച്ചു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ മുഖ്യാതിഥിയായി. സി.പി. ജോയി, കെ.എച്ച്. മുഹമ്മദ്കുഞ്ഞ്, സി.കെ. ശിവദാസൻ, എം.പി. രാജൻ, ജേക്കബ് സി. മാത്യു, രാജൻ കൊമ്പനാലിൽ, സജി പോൾ, ജോസ്‌വിൻ പോൾ തുടങ്ങിയവർ സംസാരിച്ചു.
പുക്കാട്ടുപടി, പഴങ്ങനാട്, കാനാമ്പുറം താഴംപാടം, കടമ്പ്രവഴിയാണ് കെ-റെയിൽ കടന്നുപോകുന്നത്.