കോലഞ്ചേരി: ലോകപുസ്തകദിനത്തിൽ വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിൽ വായനാസംഗമം നടത്തി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബിൾ ജോർജ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ സി. ശ്രീനി അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ മനോജ് മോഹൻ, വൈസ് പ്രിൻസിപ്പൽ ടി.ജി. ശ്രീജ, കെ.ജി. ദീപ്തി, കെ.ജി. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.