kodi
പൂതൃക്ക സെന്റ് ജെയിംസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ യാക്കോബ് ശ്ളീഹയുടെ ഓർമ്മപ്പെരുന്നാളിന് മുന്നോടിയായി നടന്ന കൊടിയേറ്റ്

കോലഞ്ചേരി: പൂതൃക്ക സെന്റ് ജെയിംസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ യാക്കോബ് ശ്ളീഹയുടെ ഓർമ്മപെരുന്നാളിന് മുന്നോടിയായി കൊടിയേറ്റ് നടന്നു. 30, മേയ് ഒന്ന് തീയതികളിലാണ് പ്രധാന പെരുന്നാൾ. 30ന് രാവിലെ 9.30ന് വിശുദ്ധ കുർബാനയും കുട്ടികളുടെ ആദ്യ കുർബാന സ്വീകരണവും. വൈകിട്ട് 7ന് ഫാ. തോമസ് ഞാറക്കാട്ട് പെരുന്നാൾസന്ദേശം നൽകും. 7.30ന് പ്രദക്ഷിണം. മേയ് ഒന്നിന് രാവിലെ 9.30ന് പെരുന്നാൾകുർബാന, മൂവാറ്റുപുഴ രൂപത വികാരി ചെറിയാൻ ചെന്നിക്കര പെരുന്നാൾസന്ദേശം നൽകും തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന്, കൊടിയിറക്കും നടക്കുമെന്ന് ജനറൽ കൺവീനർമാരായ ബിജു ബേബി നെല്ലാട്ട്, ടോമി കരോട്ട്, വികാരി പൗലോസ് കിഴക്കിനേടത്ത്, ഫിലിപ്പ് കടവിൽ, ഏലിയാസ് മംഗലത്ത് എന്നിവർ അറിയിച്ചു.