കൊച്ചി: 'സ്ത്രീശക്തി ദേശീയതയിലൂടെ ആത്മനിർഭരതയിലേക്ക്" എന്ന മുദ്രാവാക്യവുമായി ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായ വനിതാസമ്മേളനം മേയ് 8ന് രാവിലെ 10.30 ന് എറണാകുളം ടൗൺ ഹാളിൽ നടക്കും.

കന്യാകുമാരി വിവേകാനന്ദ കേന്ദ്രം വൈസ് പ്രസിഡന്റ് നിവേദിത ഭൈഡെ ഉദ്ഘാടനം ചെയ്യും. കെ.വി.റാബിയ മുഖ്യാതിഥിയാകും. മേനക സുരേഷ് അദ്ധ്യക്ഷത വഹിക്കും. സി.ഐ.എഫ്.ടി ഡയറക്ടർ ഡോ. ലീല എഡ്വിൻ, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. മരിയ വർഗീസ്, പമേല സത്യൻ തുടങ്ങിയവർ സംസാരിക്കും.

'സ്വാതന്ത്ര്യസമരത്തിലെ വീരാംഗനകൾ" എന്ന സെമിനാറിൽ തിരുവനന്തപുരം സംസ്‌കൃത കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലക്ഷ്‌മി വിജയൻ വിഷയാവതരണം നടത്തും. മേജർ അമ്പിളി ലാൽകൃഷ്ണ അദ്ധ്യക്ഷത വഹിക്കും. 'ആത്മനിർഭര ഭാരതത്തിലെ സ്ത്രീ പങ്കാളിത്തം" എന്ന സെമിനാറിൽ റെസിടെക് ഇലക്ട്രിക്കൽസ് മാനേജിംഗ് പാർട്ണർ ലേഖ ബാലചന്ദ്രൻ വിഷയം അവതരിപ്പിക്കും.

ഫൺ റൈഡേഴ്‌സ് ലീഷർ ആൻഡ് അമ്യൂസ്‌മെന്റ് ഡയറക്ടർ നിഷ സതീഷ്, കാവിശേരി ഫാംസ്കോ സ്ഥാപക ശ്രീജ ഗോപകുമാർ എന്നിവർ ചർച്ച നയിക്കും. സരള എസ്. പണിക്കർ അദ്ധ്യക്ഷത വഹിക്കും. വനിതാ സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കുമെന്ന് മഹോത്സവ് സമിതി അദ്ധ്യക്ഷൻ മധു എസ്.നായർ, സംയോജക സി.വി. സജിനി എന്നിവർ അറിയിച്ചു.