കളമശേരി: ഹിന്ദു ഐക്യവേദി ഏലൂർ മുനിസിപ്പൽ കൺവെൻഷൻ മസ്ദൂർ ഭവനിൽ ജില്ലാ സെക്രട്ടറി പ്രകാശൻ തുണ്ടത്തുംകടവ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ സമിതി പ്രസിഡന്റ് ബി.മധുസൂദനൻ നായർ അദ്ധ്യക്ഷനായി. താലൂക്ക് ട്രഷറർ കെ.എസ്.സനന്ദൻ, വൈസ് പ്രസിഡന്റ് സദാശിവൻപിള്ള, ഭാരവാഹികളായ മോഹൻകുമാർ, കെ.കൃഷ്ണദാസ്, പി.എസ്.സേതുനാഥ്, പ്രേംകുമാർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രേംകുമാർ (രക്ഷാധികാരി ), ബി.മധുസൂദനൻ നായർ (പ്രസിഡന്റ്), രാജൻ നാവുള്ളി, എ.ൻ. മോഹൻ കുമാർ (വൈസ് പ്രസിഡന്റുമാർ), കെ.കൃഷ്ണദാസ് (ജനറൽ സെക്രട്ടറി), രാജീവ്, ടി.ഡി.സന്തോഷ് (സെക്രട്ടറിമാർ), പി.എസ് സേതുനാഥ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.