b-j-p

കളമശേരി: ഏലൂർ 112-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.ജി.മാരാർ സ്മൃതിദിനം ആചരിച്ചു. ഫാക്ട് പി.ഡി കവലയിൽ നടന്ന പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗവും കൗൺസിലറുമായ ചന്ദ്രിക രാജൻ പതാക ഉയർത്തി. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് വി.വി.പ്രകാശൻ, ബൂത്ത് പ്രസിഡന്റ് സി.പി. ജയൻ, ഭാരവാഹികളായ എ.എസ്. ദിപ്പൽ കുമാർ, എം.വി.വിജീഷ്, ഷീല പ്രസാദ്, സരിത തുടങ്ങിയവർ പങ്കെടുത്തു.