മൂവാറ്റുപുഴ: സി.പി.എം പായിപ്ര ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ എ.എം. കുഞ്ഞുബാവ അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ. അജാസ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. വി.എച്ച്. ഷെഫീക്ക്, കെ. ഘോഷ് എന്നിവർ സംസാരിച്ചു.