കൊച്ചി: കൊച്ചിൻ കലാഭവനിൽ ഭരതനാട്യം, ശാസ്ത്രീയ സംഗീതം, സിനിമാറ്റിക് ഡാൻസ്, ഡ്രംസ്, ഓർഗൺ, ചിത്രരചന എന്നിവയിലേക്കുള്ള അവധിക്കാല കലാപരിശീലനം മേയ് 2ന് ആരംഭിക്കും. തിങ്കൾ മുതൽ വെള്ളിവരെയാണ് ക്ലാസുകൾ. മേയ് 31ന് അവസാനിക്കും. തുടർന്ന് പഠിക്കാൻ താത്പര്യമുള്ളവർക്ക് ശനി, ഞായർ റെഗുലർ ക്ലാസുകളിൽ ചേരാം. വിവരങ്ങൾക്ക്: 0484-2354522, 7736722880