p

കൊച്ചി: ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡിനുള്ള ചുരുക്കപ്പട്ടികയിൽ ആദ്യത്തെ പത്തുപേരിൽ കേരളത്തിൽനിന്ന് നാലുപേർ ഇടംപിടിച്ചു. 184 രാജ്യങ്ങളിലെ 24,000ലധികം നഴ്‌സുമാരിൽ നിന്നാണ് പത്തുപേരെ കണ്ടെത്തിയത്.

കേരളത്തിൽനിന്ന് ജാസ്‌മിൻ മൊഹമ്മദ് ഷറാഫ്, ലിൻസി പഡിക്കല ജോസഫ്, മഞ്ജു ദണ്ഡപാണി, റേച്ചൽ എബ്രഹാം എന്നിവരാണുള്ളത്. അന്താരാഷ്ട്ര നഴ്‌സിംഗ് ദിനമായ മേയ് 12ന് ദുബായിൽ നടക്കുന്ന ചടങ്ങിൽ 250,000 ഡോളർ അവാർഡ് നൽകും.
ലിൻസി ജോസഫ് തൃശൂർ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പത്തനംതിട്ട അടൂർ സ്വദേശി ജാസ്‌മിൻ ഷറഫ് ദുബായ് ഹെൽത്ത് അതോറിട്ടിയിലും തൊടുപുഴയിലെ മുളപ്പുറം സ്വദേശിനി മഞ്ജു ദണ്ഡപാണി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നഴ്‌സിംഗ് എഡ്യുക്കേഷനിലും കോട്ടയം വാഴൂർ സ്വദേശി റേച്ചൽ എബ്രഹാം അമേരിക്കയിലെ ലിബർട്ടി യൂണിവേഴ്‌സിറ്റിയിലും ജോലിചെയ്യുന്നു.
ഫൈനലിസ്റ്റുകൾക്ക് ആശംസകൾ നേരുന്നതായി ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.