മൂവാറ്റുപുഴ: മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനാഘോഷവും ഭാഗവത സപ്താഹയജ്ഞവും 28മുതൽ മേയ് 4വരെ ക്ഷേത്ര മേൽശാന്തി രാജേഷിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുമെന്ന് എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, വൈസ് പ്രസിഡന്റ് പി.എൻ .പ്രഭ, സെക്രട്ടറി അഡ്വ.എ.കെ. അനിൽകുമാർ, ക്ഷേത്രകമ്മിറ്റി കൺവീനർ പി.വി. അശോകൻ എന്നിവർ അറിയിച്ചു. യജ്ഞാചാര്യൻ മധുസൂധനൻ നേതാജിയുടെ നേതൃത്വത്തിലാണ് ഭാഗവതസപ്താഹയജ്ഞം.

നാളെ (ബുധൻ) വൈകിട്ട് 5.30ന് യജ്ഞമണ്ഡപത്തിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണവിഗ്രഹം വഹിച്ചുകൊണ്ടുള്ള ഭക്തിസാന്ദ്രമായ ഘോഷയാത്ര ക്ഷേത്രാങ്കണത്തിലുള്ള യജ്ഞശാലയിൽ എത്തിച്ചേരുമ്പോൾ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ഭദ്രദീപം തെളിച്ച് നിറപറ സമർപ്പിക്കും. യജ്ഞാചാര്യൻമധുസൂധനൻ നേതാജിഭാഗവത മാഹാത്മ്യപ്രഭാഷണം നടത്തും. മേയ് 4ന് സമാപിക്കും. ഭാഗവത സപ്താഹയജ്ഞത്തിലും പ്രതിഷ്ഠാദിനാ മഹോത്സവത്തിലും പങ്കെടുക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.