പറവൂർ: നാലംഗ സംഘത്തിന്റെ മർദ്ദനത്തിൽ കണ്ണൻകുളങ്ങര മുറിക്കൽ സിബിൻ ആന്റണിക്ക് (40) പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടരയോടെ കണ്ണൻകുളങ്ങര ക്ഷേത്രം പടിഞ്ഞാറേനടയിൽ നിൽക്കുമ്പോഴാണ് മാരകായുധങ്ങളുമായെത്തിയ സംഘം സിബിനെ ആക്രമിച്ചത്. രാവിലെ വാഹനം വളച്ചത് ചോദ്യംചെയ്തതിനെത്തുടർന്ന് സിബിനും ഇവരുമായി വാക്കേറ്റമുണ്ടായിരുന്നു. പരിക്കേറ്റ സിബിനെ ചാലാക്ക മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തു.