ആലങ്ങാട്: സി.പി.ഐ കരുമാല്ലൂർ ലോക്കൽ സമ്മേളനം മാഞ്ഞാലി ബി.ആർ.ഡി ഹാളിൽ നടന്നു. ചോതി പതാക ഉയർത്തി. ജില്ലാ കൗൺസിൽ അംഗം ശ്രീകുമാരി ഉദ്ഘാടനം ചെയ്തു . എം.ടി. നിക്സൺ, കെ.വി. രവീന്ദ്രൻ, കെ.കെ. സുബ്രഹ്മണ്യൻ, സി.ജി. വേണു, പി.കെ. സുരേഷ്, എം.ആർ. രാധാകൃഷ്ണൻ, വി.എ. ഷബീർ, ജോർജ് മേനാച്ചേരി തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ലോക്കൽ സെക്രട്ടറിയായി പി.എൻ. സരസൻ, അസിസ്റ്റൻറ് സെക്രട്ടറിയായി വി.ജി. വിനോദ് എന്നിവരെ തിരഞ്ഞെടുത്തു.