പറവൂർ: ദീർഘനാൾ എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റും നിരവധി ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥിയും ബർമ്മ ഫയർവർക്സ് ഫൗണ്ടറുമായ കെ.വി. രാമകൃഷ്ണന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. എം.ജി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. രമണി രാമകൃഷ്ണൻ ഭദ്രദീപം തെളിച്ചു. എസ്. ശർമ്മ, പി. രാജു, നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, സോമൻ ആലപ്പാട്ട്, സഞ്ജു നാരായണൻ, എം.കെ. ബാനർജി തുടങ്ങിയവർ സംസാരിച്ചു.