ആലങ്ങാട്: ലോക മലേറിയ ദിനാചരണത്തിന്റെ ഭാഗമായി കരുമാല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് രക്തപരിശോധനയും മരുന്ന് വിതരണവും നടത്തി. മാഞ്ഞാലിയിലെ അന്യസംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ എ.എസ്. സിനി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. ഷിബു, ആർ. അജയകുമാർ, എം.എസ്. രേഷ്മ, സോളി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.