തിരുവാണിയൂർ: മുളന്തുരുത്തിയിലെ നവീകരിച്ച മറിയം ടവറിലെ ഇവന്റ് സെന്ററിന്റെ ഉദ്ഘാടനം ജി.സി.ഡി.എ മുൻ ചെയർമാനും സി.പി.എം ജില്ലാ സെക്രട്ടറിയുമായ സി.എൻ. മോഹനൻ നിർവ്വഹിച്ചു. മറിയം ഗ്രൂപ്പ് സെൻട്രൽ ഓഫീസ് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയും അപ്പാർട്ട്മെന്റുകൾ അനൂപ് ജേക്കബ് എം.എൽ.എയും മറിയം കൺവെൻഷൻ സെന്റർ മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നിയും ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രപ്പോലീത്ത സ്ഥാപനങ്ങളുടെ കൂദാശ കർമ്മം നിർവ്വഹിച്ചു. മറിയം ഗ്രൂപ്പ് എം.ഡി സജി കെ. ഏലിയാസ്, ഡയറക്ടർമാരായ ജോളി സജി, അന്ന സജി, എൽദോ സജി, എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറി റെജി ഇല്ലിക്കപ്പറമ്പിൽ, കുന്നത്തുനാട് പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു. വിശാലമായ കാർ പാർക്കിംഗ്, ആയിരം പേർക്ക് ഇരിക്കാവുന്ന എ.സി ഹാൾ, എക്സിബിഷനുകൾക്കും ഔട്ട് ഡോർ ഇവന്റുകൾക്കുമുൾപ്പെടെ പ്രത്യേക സൗകര്യങ്ങൾ എന്നിവ ഇവിടെയുണ്ട്.