muhammed-shiyas
കുന്നുകരയിൽ സബർമതി ചാരിറ്റബിൾ സൊസൈറ്റി ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കോൺഗ്രസ് പ്രവർത്തകർ രാഷ്ട്രീയത്തോടൊപ്പം സാമൂഹ്യപ്രവർത്തനങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. കുന്നുകരയിൽ സബർമതി ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സബർമതി ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കെ.എം. കരീം അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി മനോജ് മുല്ലയ്ക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു മാത്യു, ഗാന്ധിദർശൻവേദി ജില്ലാ ചെയർമാൻ കെ.ആർ. നന്ദകുമാർ, പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, മണ്ഡലം പ്രസിഡന്റ് സി.യു. ജബ്ബാർ, കോൺഗ്രസ് നേതാക്കളായ ഫ്രാൻസിസ് തറയിൽ, എം.എ. അബ്ദുൾ ജബ്ബാർ, എം.എ. സുധീർ, കെ.ടി. കൃഷ്ണൻ, ബിന്ദു സെബാസ്റ്റ്യൻ, ബേബി മണവാളൻ, സീന സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. വിവിധ വ്യക്തികൾ സംഭാവന ചെയ്ത ഓക്‌സിജൻ ജനറേറ്റർ, സെമിഫ്‌ലോവർ കട്ടിൽ, വീൽചെയർ, വാക്കറുകൾ, സർജിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ സബർമതിക്കുവേണ്ടി ഡി.സി.സി പ്രസിഡന്റ് ഏറ്റുവാങ്ങി.