പറവൂർ: മടപ്ലാതുരുത്ത് പുഴയോരം റെസിഡന്റ്സ് അസോസിയേഷനും ഭാരത് റൂറൽ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് നീതു സുമേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ലൈജു ജോസഫ്, അസോസിയേഷൻ സെക്രട്ടറി കെ. പുതിയാണ്ടി, ഡോ. ഫാത്തിമ സയിദ്, മിനി സുരേഷ് എന്നിവർ സംസാരിച്ചു.