library
പറവൂത്തറ കുമാരമംഗലം ആശാൻ സ്മാരക വായനശാലയിൽ നടന്ന മഹാകവി കുമാരനാശാൻ ജന്മദിനാഘോഷം എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പറവൂത്തറ കുമാരമംഗലം ആശാൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ മഹാകവി കുമാരനാശാന്റെ 150 -ാം ജന്മദിനം ആഘോഷിച്ചു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം. ദിനേശ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം ബെന്നി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കെ.വി. ജിനൻ, ഷീല തങ്കൻ തുടങ്ങിയവർ സംസാരിച്ചു.