t

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സമുച്ചയത്തിലെ ഗവ.മോഡൽ നഴ്സറി സ്കൂളിനെ അന്താരാഷ്ട്ര മാതൃകയിൽ പ്രീ-സ്കൂളായി മന്ത്രി വി. ശിവൻകുട്ടി ഇന്ന് സമർപ്പണം ചെയ്യും. ഇതിനു മുന്നോടിയായി ഇന്നലെ വൈകിട്ട് നാലിന് തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ നിന്നാരംഭിച്ച് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ച വിളംബര ജാഥ തൃപ്പൂണിത്തുറ നഗരസഭാ വൈസ് ചെയർമാൻ കെ. കെ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ എ.ഇ.ഒ. കെ.ജെ. രശ്മി, ബി.പി.സി ധന്യാ ചന്ദ്രൻ, എൽ.പി.ജി എസ്.എച്ച്.എം ആനി ജോസഫ്, പി.ടി.എ പ്രസിഡന്റ് ടിജോ വിളങ്ങാടൻ, പ്രീ-പ്രൈമറി എച്ച്.എം. കെ.ടി. സജിത, പ്രീ-പ്രൈമറി പി.ടി.എ പ്രസിഡന്റ് എം.ജെ ബാബു എന്നിവർ പങ്കെടുത്തു.