വൈപ്പിൻ:പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പട്ടികജാതി പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും ഒരു കൈ സഹായവുമായി ഞാറക്കൽ പൊലീസ്. പരീക്ഷയ്ക്ക് എങ്ങനെ പഠിക്കണം, തയ്യാറെടുക്കണം, എഴുതണം തുടങ്ങി അടിസ്ഥാനപരമായ കാര്യങ്ങൾ വിശദീകരിച്ചു. ഞാറക്കൽ പ്രിൻസിപ്പൽ എസ്.ഐ. എ.കെ. സുധീർ ക്ലാസ് നയിച്ചു. എ.എസ്.ഐ പി.കെ. മനോജ്, ജനമൈത്രി സി.പി.ഒ ടിറ്റു ദേവസ്യ എന്നിവർ സംസാരിച്ചു.