
കളമശേരി: നുവാൽസ് സംഘടിപ്പിച്ച മൂന്നാമത് അന്തർ സർവകലാശാല ഫ്ളഡ്‌ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും എം.എൽ.എയുമായ പി.വി.ശ്രീനിജിൻ ഉദ്ഘാടനം ചെയ്തു. എം.ജി.സർവകലാശാല വിജയികളായി. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കേരള സർവകലാശാലയെ തോൽപ്പിച്ചത്.
സമാപനചടങ്ങിൽ നുവാൽസ് വൈസ് ചാൻസലർ ഡോ.കെ.സി.സണ്ണി, രജിസ്ട്രാർ എം.ജി.മഹാദേവ്, നുവാൽസ് എക്സിക്യുട്ടീവ് കൗൺസിൽ അംഗം ഡോ.ഷീബ എസ്., ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്റ്റുഡന്റ് വെൽഫയർ ഓഫീസർ ഡോ.സുജിത് എസ് എന്നിവർ പങ്കെടുത്തു.