വൈപ്പിൻ: ഓൾ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) വൈപ്പിൻ മേഖലാ സമ്മേളനം ഞാറക്കൽ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ എ.ഐ.ടി.യു.സി വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ.എൽ. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. പി. ജെ. അംബ്രോസ് അക്ഷ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി വി.സി. പ്രതാപൻ, ജില്ലാ സെക്രട്ടറി ബാബു കടമക്കുടി, എൻ.എ. ദാസൻ, സി.ജെ. ഷിബു, വി.കെ. ഗോപി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഡി.എ. ആന്റണി (പ്രസിഡന്റ് ), ജോസഫ് (വൈസ് പ്രസിഡന്റ്), വി.കെ. ഗോപി (സെക്രട്ടറി), വി.ബി. പ്രതാപൻ, അമ്പിളി രാജൻ (ജോയിന്റ് സെക്രട്ടറിമാർ), പി.ജെ. അംബ്രോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.