
പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് ഫണ്ട് 15 ലക്ഷം രൂപ അനുവദിച്ച പുനനിർമ്മിച്ച മരോട്ടിക്കടവ് - പുളിക്കപ്പടി - പറമ്പിപീടിക റോഡ് പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷൻ അംഗം ഷൈമി വർഗീസിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്.
രായമംഗലം ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിലെ പ്രധാന റോഡാണ്. പുല്ലുവഴി കല്ലിൽ റോഡിൽ മരോട്ടികടവിൽ നിന്ന് ആരംഭിച്ചു കീഴില്ലം നെല്ലിമോളം റോഡിൽ പറമ്പീപീടിക ഭാഗത്തു അവസാനിക്കുന്ന റോഡാണ്. വെള്ളക്കെട്ട് രൂക്ഷമുള്ള ഭാഗത്തു ടൈൽസ് വിരിച്ചും മറ്റുള്ള ഭാഗങ്ങളിൽ ടാർ ചെയ്തുമാണ് റോഡ് സഞ്ചാര യോഗ്യമാക്കിയത്.
റോഡ് നിർമ്മാണം പൂർത്തിയായതോടെ പെരുമ്പാവൂർ ഭാഗത്ത് നിന്ന് ചരിത്ര പ്രസിദ്ധമായ കല്ലിൽ ഗുഹാ ക്ഷേത്രത്തിൽ എത്തുന്നതിന് ഒരു പുതിയ സഞ്ചാര പാതകൂടി ജനങ്ങൾക്ക് ഇനി മുതൽകൂട്ടവുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, ബ്ലോക്ക് അംഗം ബീന ഗോപിനാഥ്, ഏഴാം വാർഡ് അംഗം അഞ്ജലി എ ആർ, ജോയി പൂണേലി, ഫെബിൻ കുര്യാക്കോസ്, മാത്യൂസ് തരകൻ എന്നിവർ പങ്കെടുത്തു.