പറവൂർ: സാക്ഷരതാ മിഷന്റെ സാക്ഷരതപരീക്ഷയിൽ നൂറ്റിനാല് കേന്ദ്രങ്ങളിലായി 1,002 പേർ പങ്കെടുത്തു. 804 സ്ത്രീകളും 198 പുരുഷൻമാരും പരീക്ഷയെഴുതി. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ എൺപത്തിമൂന്ന് വയസുള്ള പി. മാലതിയാണ് പരീക്ഷയെഴുതിയ പ്രായംകൂടിയ പഠിതാവ്. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. സാക്ഷരതാ സർട്ടിഫിക്കറ്റ് നേടുന്നവർക്ക് നാലാംതരം തുല്യതാപഠനത്തിന് ചേരാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സാക്ഷരതാ പ്രേരക്മാരുടെ സാക്ഷരതാ ക്ലാസുകൾ ലഭിച്ചിട്ടുള്ള പഠിതാക്കളാണ് പരീക്ഷ എഴുതിയത്.