പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്തിൽ ദേശീയ പഞ്ചായത്ത് ദിനം ആചരിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിൽ വ്യപകമായി നടത്തുന്ന ആസാദീകാ അമൃത് മഹോത്സവ് ആഘോഷത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിൽ നടത്തിയ പ്രത്യേക ഗ്രാമസഭായോഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സിന്ധു അരവിന്ദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിനി എൽദോ, പി.എസ്. നിത, പഞ്ചായത്ത് അസിസ്റ്റന്റ് സെകട്ടറി കെ.എൻ. സുനിൽ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സൗമ്യ സുഭാഷ് എന്നിവർ പ്രസംഗിച്ചു.