പെരുമ്പാവൂർ: ഐരാപുരം റബർപാർക്ക് പൗരസമിതി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് ഇന്നുമുതൽ മേയ് എട്ടുവരെ റബർപാർക്ക് അങ്കണം ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകിട്ട് 7.30ന് പി.വി. ശ്രീനിജൻ എം.എൽ.എ കിക്കോഫ് നിർവഹിക്കും. പവർഡിപ്പോ തൃശൂരും ബേസ് പെരുമ്പാവൂരും തമ്മിലാണ് ഉദ്ഘാടനമത്സരം. 1500 പേർക്ക് ഇരിക്കാവുന്നതാണ് സ്റ്റേഡിയം. ടിക്കറ്റുവെച്ചാണ് പ്രവേശനം. ജേതാക്കൾക്ക് 50,001 രൂപയും ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് 30,001 രൂപയും ട്രോഫിയും സമ്മാനമായി നൽകും. ഫൈനലിലെ ജേതാക്കൾക്ക് ബെന്നി ബഹനാൻ എം.പി ട്രോഫി സമ്മാനിക്കും.
പത്രസമ്മേളനത്തിൽ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ നൗഷാദ് പരീത്, പബ്ലിസിറ്റി കൺവീനർ സി.എം. അബ്ദുൾ ഖാദർ എന്നിവർ പങ്കെടുത്തു.