t

തൃപ്പൂണിത്തുറ: നഗരസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവാങ്കുളം ഇളമന തോപ്പ് ഡിവിഷൻ 11ലെ യു.ഡി.എഫ് സ്ഥാനാർഥി ഷിബു മലയിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ഓം പ്രകാശ് മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കൗൺസിലർമാരായ കെ.വി.സാജു, റോയ് തിരുവാങ്കുളം, രോഹിണി കൃഷ്ണകുമാർ, എൽസി പി.കുര്യാക്കോസ്, തൃപ്പൂണിത്തുറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ സി. വിനോദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ കെ.ആർ.സുകുമാരൻ, രാജു ഇരുമ്പനം, ടി.കെ.സുരേഷ്, അപ്പു കരിങ്ങാച്ചിറ, ജോയ് കരിങ്ങാച്ചിറ, അജി ചിത്രപ്പുഴ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.