പെരുമ്പാവൂർ : നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ സത്സംഗവും ഗുരുകുല ബാലലോകം പഠന ക്ലാസും നടത്തി. സമ്മേളനം റെയിൽ നിഗമം ലിമിറ്റെഡ് ഡയറക്ടർ ഡോ.എം.വി.നടേശൻ ഉദ്ഘാടനം ചെയ്തു. സ്വാമിനി ജ്യോതിർമയി ഭാരതിയുടെ അദ്ധ്യക്ഷത വഹിച്ചു.
കോലഞ്ചേരി മെഡിക്കൽ കോളേജ് ഡിഅഡിക്ഷൻ സെന്റർ പ്രൊജക്റ്റ് ഡയറക്ടർ ഫ്രാൻസിസ് മൂത്തേടൻ മോട്ടിവേഷൻ ക്ലാസ് നയിച്ചു. ശാഖാ സെക്രട്ടറി എ.എസ്.ബിജുകുമാർ, വൈസ് പ്രസിഡന്റ് പി.വി.രവി, യൂണിയൻ കമ്മിറ്റി അംഗം പി.ആർ.ഷിജു, മുൻ സെക്രട്ടറി കെ.കെ.ശിവരാജൻ, ഭാഗവതാചാര്യൻ കേശവദാസ്, ഗുരുകുലം സ്റ്റഡി സർക്കിൾ താലൂക്ക് കൺവീനർ എം.എസ്.സുരേഷ്, കമ്മിറ്റി അംഗങ്ങളായ എ.കെ. മോഹനൻ,എം.എസ്.പദ്മിനി, ഗുരുകുല ബാലലോകം കൺവീനർ അഭിജിത് ഷിജു എന്നിവർ സംസാരിച്ചു.