1

പള്ളുരുത്തി: കുമ്പളങ്ങി കായലോര നിവാസികളെ പ്രതിസന്ധിയിലാക്കി ഓരോ വർഷവും വർദ്ധിക്കുന്ന വേലിയേറ്റത്തിന് പരിഹാരം കാണാൻ അടിയന്തര നടപടിവേണമെന്ന് സി.പി.ഐ. കുമ്പളങ്ങി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഇടക്കൊച്ചി, കുമ്പളങ്ങി, കല്ലഞ്ചേരി കായലുകൾ നികന്നതാണ് വെള്ളപ്പൊക്കത്തിന് കാരണം. അശാസ്ത്രീയ പാലം നിർമ്മാണവും മറ്റു നിർമ്മാണപ്രവർത്തനങ്ങളും കായലിന്റെ ഒഴുക്കിനെ ബാധിച്ചു. എക്കലും ചെളിയും അടിയന്തരമായി ഡ്രഡ്ജ് ചെയ്തുനീക്കിയില്ലെങ്കിൽ തീരദേശവാസികൾ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

മുതിർന്ന അംഗം കെ. കെ. രാജു പതാക ഉയർത്തി. ഗീത ഗോപി,​ എം. ജി.ഷൈൻ എന്നിവർ സമ്മേളന നടപടികൾ നിയന്ത്രിച്ചു. മുൻ എം.എൽ.എ എൽദോ എബ്രാഹം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം. കെ. അബ്ദുൽ ജലീൽ റിപ്പോർട് അവതരിപ്പിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം കെ. എം. ദിനകരൻ, മണ്ഡലം സെക്രട്ടറി കെ.കെ. ഭാസ്കരൻ, ജില്ലാ കമ്മിറ്റി അംഗം ടി.കെ. ഷെബീബ്, എലിസബത്‌ അസീസി, എം. ഉമ്മർ, പി.കെ. ഷിഫാസ്, ആർ.കെ. അശോകൻ, എ.ഡി. അജയൻ, കെ.എൻ. ഗോപാലകൃഷ്ണൻ, പി.കെ.സത്യൻ,​ അബ്ദുൽ ജലീൽ,​ പി. കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി പി.കെ. സുരേന്ദ്രൻ,​ അസിസ്‌റ്റന്റ് സെക്രട്ടറിയായി എൻ.ജി. ഷൈൻസി എന്നിവരെ തിരഞ്ഞെടുത്തു.