election

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സീറ്റ് നാഷണലിസ്റ്റ് കേരള കോൺഗ്രസിന് വേണമെന്ന നിലപാടിൽ വിട്ടുവീഴ്ചയ്‌ക്കില്ലെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വ്യക്തമാക്കി.

ചെയർമാൻ കുരുവിള മാത്യൂസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. ഗിരി, സംസ്ഥാന വൈസ് ചെയർമാൻ ജെയിംസ് കുന്നപ്പള്ളി, ജനറൽ സെക്രട്ടറിമാരായ എൻ.എൻ.ഷാജി, അയൂബ് മേലേടത്ത്, രഞ്ജിത്ത് എബ്രഹാം തോമസ്, ട്രഷറർ ആന്റണി ജോസഫ്, സെക്രട്ടറി കെ.എച്ച്.ഷംസുദ്ദീൻ, ജില്ലാ പ്രസിഡന്റ് ജോയി എളമക്കര, സുധീഷ് നായർ, ഉഷാ ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.