പറവൂർ: കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കുട്ടൻതുരുത്തിലെ 57-ാം നമ്പർ അങ്കണവാടിയിലെ കുട്ടികൾ കൃഷിചെയ്ത ജൈവപച്ചക്കറികളുടെ വിളവെടുത്തു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ കൃഷിബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കോട്ടുവള്ളി കൃഷിഭവന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ 33 അങ്കണവാടികളിലും കൃഷിയിറക്കിയത്. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനിജാ വിജു, സൊബാസ്റ്റ്യൻ തോമസ്, സുനിതാ ബാലൻ കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു തുടങ്ങിയവർ പങ്കെടുത്തു.