arun

കൊച്ചി: ഏഴ് ദിവസങ്ങളിലായി എറണാകുളം മറൈൻഡ്രൈവിൽ നടന്ന സഹകരണ എക്സ്‌പോ 2022മായി ബന്ധപ്പെട്ട് സംസ്ഥാന സഹകരണ വകുപ്പ് ഏർപ്പെടുത്തിയ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം കേരളകൗമുദി കൊച്ചി യൂണിറ്റിലെ സീനിയർ റിപ്പോർട്ടർ അരുൺ പ്രസന്നന് ലഭിച്ചു. 10,000രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം എക്‌സ്‌പോ സമാപന വേദിയിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു.