-kseb-
കെ.എസ്.ഇ.ബി മന്നം സബ്സ്റ്റേഷന് സമീപത്ത് സ്ഥാപിച്ച ഇ വെഹിക്കിൾ ചാർജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം കോട്ടുവള്ളിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി നിർവഹിക്കുന്നു

പറവൂർ: കെ.എസ്.ഇ.ബിയുടെ കീഴിൽ പറവൂർ - ആലുവ റോഡിൽ മന്നം 110 കെ.വി. സബ്സ്റ്റേഷന് സമീപത്ത് സ്ഥാപിച്ച ഇ വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ, പറവൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, കമലാ സദാനന്ദൻ, എസ്. പ്രശാന്ത്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ എ. ശ്രീകല, ബേബി ഗ്ളീന, കെ.എസ്. ആഷ തുടങ്ങിയവർ പങ്കെടുത്തു.

പറവൂർ ചൈതന്യ ആശുപത്രി മാനേജിംഗ് ഡയറ്ക്ടർ ഡോ. എൻ. മധുവിന്റെ ഇലക്ട്രിക് കാറാണ് ആദ്യമായി ചാർജ് ചെയ്തത്. ഇലക്ട്രിക്കൽ കാറുകൾക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ ചാർജിംഗ്. യൂണിറ്റ് ഒന്നിന് 15രൂപയാണ് നിരക്ക്. കെ.എസ്.ഇ.ബിയുടെ ഓൺലൈൻ സ്ളോട്ട് മുഖേന രജിസ്റ്റർ ചെയ്യണം. തുടർന്ന് ചാർജ് ചെയ്യുന്നതിന് മൊബൈൽആപ്പ് വഴി സന്ദേശം ലഭിക്കും.