road

കുമ്പളങ്ങി: പഞ്ചായത്ത് ആറാം വാർഡ് പ്രിയദർശിനി ജോർജ് മാളാട്ട് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം കെ.ജെ. മാക്‌സി എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 22.50 ലക്ഷം രൂപ ചെലവിട്ടാണ് നിർമ്മാണം.

വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായ ലീജ തോമസ് ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എ. സഖീർ, ബ്ലോക്ക് മെമ്പർ മെറ്റിൽഡ മൈക്കിൾ, മെമ്പർമാരായ സജീവ് ആന്റണി, അഡ്വ.മേരി ഹർഷ, ജോസി വേലിക്കകത്ത്, പി.ടി സുധീർ, സി.പി.എം നേതാക്കളായ സുരേഷ് ബാബു, എൻ.ടി.സുനിൽ എന്നിവർ സംസാരിച്ചു.