നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ അത്താണി ടൗൺ 17 -ാം വാർഡ് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി എം.പി. ആന്റണി മത്സരിക്കും. 33 വർഷം രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിൽ സോഷ്യൽ വർക്കർ പ്രൊജക്ട് തലവനായിരുന്നു. 2017- 2020 കാലയളവിൽ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗമായിരുന്നു.

നിലവിൽ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനിൽ സോഷ്യൽ ഡെവലപ്പ്മെന്റ് കൺസൾട്ടന്റ്, നെടുമ്പാശേരി പഞ്ചായത്ത് ആസൂത്രണസമിതി അംഗം, അത്താണി ടൗൺ റെസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.