ആലുവ: ലോക പുസ്തകദിനാചരണത്തിന്റെ ഭാഗമായി ചാലയ്ക്കൽ അംബേദ്കർ ലൈബ്രറിയൽ പുസ്തകചർച്ച സംഘടിപ്പിച്ചു. ലൈബ്രറി സെക്രട്ടറി പി.ഇ. സുധാകരൻ പുസ്തകാവതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് എൻ.ഐ. രവീന്ദ്രൻ മോഡറേറ്ററായി. ടി.വി. പ്രസാദ്, വി.സി. ജോസഫ്, എം.എ. ബാലകൃഷ്ണൻ, കെ.പി. സതീഷ്, ബി.എം. ഉണ്ണിരാജ്, എം.എ. ഷാജി, കെ.എം. അബ്ദുൾ സമദ്, കെ.എ. സരള, ഷീല തങ്കപ്പൻ എന്നിവർ സംസാരിച്ചു.