

തൃക്കാക്കര: കേരള ഫയർ സർവീസ് ഡ്രൈവേഴ്സ് ആൻഡ് മെക്കാനിക്സ് അസോസിയേഷൻ പത്തു വർഷത്തിനു ശേഷം സി.പി.എം പിടിച്ചെടുത്തു. എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനം ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ടി.യു ഷാജി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എഡ്വേർഡ് കെ. ലോനപ്പൻ തൃശ്ശൂർ (സംസ്ഥാന പ്രസിഡന്റ്), ജോൺസൺ പി.എ ഫോർട്ടു കൊച്ചി (ജനറൽ സെക്രട്ടറി), അജീഷ് കെ.എ പുതുക്കാട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പുഷ്പരാജ്. ആർ വടകര (ജോ. സെക്രട്ടറി), ജെയിംസ്. ജെ കൊല്ലം,
ഹരികുമാർ. കെ.എൻ ചെങ്ങന്നൂർ, ശ്രീകുമാർ.പി. അടിമാലി, സുരേഷ് മേലേടത്ത്, തിരൂർ, സിന്തിൽ. കെ. മുക്കം, ഗിരീഷ് കെ.കെ എന്നിവർ വൈസ് പ്രസിഡന്റുമാരാണ്.