devassy

അങ്കമാലി: വേങ്ങൂർ കുറ്റിലക്കര മേനാച്ചേരി വീട്ടിൽ ദേവസി (60) പള്ളിയിൽ കുർബാനയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറിന് വേങ്ങൂർ സെന്റ് ജോസഫ് പള്ളിയിൽ തിരുനാളിനോടനുബന്ധിച്ചുള്ള കുർബാനയിൽ പങ്കെടുക്കവേയാണ് സംഭവം. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: മിനി. മക്കൾ: മരിയ, സനിഹ, ആഗ്‌നസ്. സംസ്‌കാരം പിന്നീട്.